Type Here to Get Search Results !

Bottom Ad

അര്‍ളടുക്കയില്‍ സി.പി.എം -ബി.ജെ.പി സംഘര്‍ഷം: ഏഴു പേര്‍ക്ക് പരിക്കേറ്റു


ബദിയടുക്ക (www.evisionnews.in): അര്‍ളടുക്കയില്‍ സി.പി.എം -ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരായ സജിത് (24), സന്ദീപ് (21), സുജിത് (20), ബി.ജെ.പി പ്രവര്‍ത്തകരായ ഭാസ്‌കരന്‍ (40), വിനോദ് (25), സുരേഷ് (28), കെ.കെ വിനോദ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സി.പി.എം പ്രവര്‍ത്തകരെ ചെങ്കളയിലെയും ബി.ജെ.പി. പ്രവര്‍ത്തകരെ കാസര്‍കോട്ടെയും സ്വകാര്യാ സ്പത്രികളില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച രാത്രി അര്‍ളടുക്കയില്‍ നിന്ന് ബൈക്കില്‍ കോളിയടുക്കത്തേക്ക് പോകുന്നതിനിടെ സജിത്തിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് സന്ദീപിനും സുജിത്തിനും മര്‍ദ്ദനമേറ്റത്. അതേ സമയം അര്‍ളടുക്കയില്‍ വെച്ച് സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ബസ് വെയ്റ്റിംഗ് ഷെഡ് തകര്‍ത്തതായും ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. 

അര്‍ളടുക്ക, ഗോളിയടുക്ക, മാളങ്കൈ ഭാഗങ്ങളില്‍ കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച് സി.പി.എം സ്ഥാപിച്ച പതാകകള്‍ കാണാതായതിനെത്തുടര്‍ന്ന് പ്രദേശത്ത് തര്‍ക്കമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇരു കൂട്ടരെയും പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് തര്‍ക്കം പരിഹരിച്ചിരുന്നെങ്കിലും പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.


Keywords: Kasaragod-news-cpm-bjp-conflict-arladukka




Post a Comment

0 Comments

Top Post Ad

Below Post Ad