Type Here to Get Search Results !

Bottom Ad

കോളിയടുക്കം ഗവ .യു.പി.സ്‌കൂളില്‍ നടന്ന ഇലക്കറി വിഭവ മത്സരം ശ്രദ്ധേയമായി


പെരുമ്പള:(www.evisionnews.in) കോളിയടുക്കം ഗവ.യു.പി.സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യവേദി നടത്തിയ അമ്മമാര്‍ക്കുള്ള ഇലക്കറി വിഭവ മത്സരം ശ്രദ്ധേയമായി.താളും തകരയും ഉപയോഗിച്ചുള്ള വിഭവങ്ങള്‍ കുട്ടികള്‍ക്ക് കൗതുകം പകര്‍ന്നു.ചീര,പയര്‍,മുരിങ്ങ തുടങ്ങിയവയുടെ ഇലകള്‍ക്കു പുറമെ മഞ്ഞള്‍, ജാതി ,വാഴ എന്നിവയുടെ ഇലയില്‍ ഉണ്ടാക്കിയ അപ്പങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. ഇരുപതോളം അമ്മമാരും കുഞ്ഞുങ്ങളും പങ്കെടുത്ത മത്സരത്തില്‍ ലളിത എം കെ , വിജയശ്രീ, ഉഷാ രവീന്ദ്രന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി .
പി ടി എ പ്രസിഡന്റ് പി. വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഹെഡ്മാസ്റ്റര്‍ എ. പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം ചെയര്‍മാന്‍ വിനോദ്കുമാര്‍ പെരുമ്പള, മദര്‍ പി ടി എ പ്രസിഡണ്ട് ഉഷാരവീന്ദ്രന്‍, കെ.വനജകുമാരി, പി.മധു, എവിദ്യ, എം എ.രാധാമണി , സി.പി. അക്ഷര എന്നിവര്‍ സംബന്ധിച്ചു.


keywords : kasraggod-perumbala-government-school-food-competition

Post a Comment

0 Comments

Top Post Ad

Below Post Ad