കാസര്‍കോട് .(www.evisionnews.in)ഗവ:കോളേജിലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എം.പി പി.കരുണാകരന്‍ കോളേജ് സന്ദര്‍ശിച്ചു. അധ്യപാകരും പി.ടി.എ ഭാരവാഹികളും വിദ്യാര്‍ത്ഥികളും അദ്ദേഹത്തെ സ്വീകരിച്ചു. കോളേജ് കാന്റീന്‍, സ്റ്റോര്‍ റൂം, വിദ്യാര്‍ത്ഥിനി വിശ്രമമുറി തുടങ്ങിയ സംവിധാനത്തോട് കൂടി കെട്ടിടം പണിയാന്‍ ഒരു കോടി രൂപ അനുവദിച്ചതായി എം.പി അറിയിച്ചു.പൊട്ടി പൊളിഞ്ഞ് കിടക്കുന്ന ഓഡിറ്റോറിയം നവീകരിക്കാന്‍ രണ്ട് കോടി രൂപ സംസ്ഥാന സര്‍ക്കാറില്‍ നിന്നും അനുവദിച്ച് കിട്ടുന്നതിന് വേണ്ടി അടിയന്തിരമായി ഇടപെടുമെന്ന് എം.പി പറഞ്ഞു.
എസ്.എഫ്.ഐ നടത്തിയ വിദ്യാര്‍ത്ഥി സംവാദത്തില്‍ കാസര്‍കോട് കോളേജില്‍ ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, മലയാളം, ഫിസിക്്‌സ്, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങളില്‍ പി.ജി അനുവദിക്കാന്‍ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി .
പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ബാബുരാജ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം രാജു, പി.ടി.എ. വൈസ് പ്രസിഡന്റ് മുഹമ്മദ് അലി, ടി.എം.എ.കരീം, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗമായ അശ്വിന്‍, ശ്രീലക്ഷി, സുഭാഷ് പാടി എന്നിവര്‍ സംസാരിച്ചു.
keywords : kasaragod-government-college-development-fund-mp-karunakaran

Post a Comment
0 Comments