കാഞ്ഞങ്ങാട്: (www.evisionnews.in)വി.എച്ച്.പി അഖിലേന്ത്യ നേതാവ് പ്രവീണ്‍ തൊഗാഡിയ ആറു വര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ട് നടത്തിയ മത വിദ്വേഷ പ്രസംഗം സംബന്ധിച്ച കേസില്‍ കോടതിയില്‍ ഹാജരാകാത്തതിന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (രണ്ട്) പുറപ്പെടുവിച്ച പൊക്ലമേഷന്‍ വാറണ്ട് ഡല്‍ഹി മാര്‍ഗ്-12ലുള്ള തൊഗാഡിയയുടെ വി.എച്ച്.പി കേന്ദ്ര കമ്മിറ്റി ഓഫിസില്‍ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് പൊലിസ് ചുമരില്‍ പതിച്ചു നല്‍കി. വി.എച്ച്.പി ഓഫിസ് നിലനില്‍ക്കുന്ന മാര്‍ഗ്-12 പ്ര ദേശമുള്‍ കൊണ്ട സാംക്രാന്തിക് തഹസില്‍ദര്‍ക്കും വാറണ്ടിന്റെ പകര്‍പ്പ് നല്‍കി.തൊഗാഡിയയുടെ സ്ഥാവര ജംഗമ സ്വത്തുകളുള്‍പ്പടെയുള്ള വിശദ വിവരങ്ങള്‍ നല്‍കണമെന്നതിനാലാണ് തഹസില്‍ദര്‍ക്ക് വാറണ്ടിന്റെ പകര്‍പ്പടക്കമുള്ളവ നല്‍കിയത്.
2011 ഏപ്രില്‍ 30ന് കാഞ്ഞങ്ങാട്ട് നടന്ന വി.എച്ച്.പി യോഗത്തില്‍ തൊഗാഡിയ നടത്തിയ പ്രസംഗത്തിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് എടുത്ത കേസാണ് ഇതിനിടയാക്കിയത്. പൊതുയോഗത്തില്‍ തൊഗാഡിയ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലും പ്രസംഗിച്ചുവെന്നാരോപിച്ചായിരുന്നു പോലീസ് കേസ്. കേസില്‍ പൊലിസ് കുറ്റപത്രം നല്‍കി തൊഗാഡിയ ഒളിവിലാണെന്ന് കോടതിക്ക് റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോടതി തൊഗാഡിയയ്ക്കെതിരെ ജപ്തി നടപടി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി വാറണ്ട് പുറപ്പെടുവിക്കുന്നതിന് തൊട്ടുമുമ്പ് പ്രതി കോടതിയില്‍ ഹാജരായില്ലെങ്കില്‍ പ്രതിയുടെതായി രാജ്യത്ത് എവിടെയുമുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടു കിട്ടാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് പൊക്ലമേഷന്‍ എന്ന ജപ്തി വിളംബര നോട്ടീസ് പുറപ്പെടുവിക്കുന്നത്.
കഴിഞ്ഞ ആറു വര്‍ഷമായി പ്രവീണ്‍ തൊഗാഡിയ കേസിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഹൊസ്ദുര്‍ഗ് കോടതി സമന്‍സ് അയക്കുന്നുണ്ടെങ്കിലും പ്രവീണ്‍ തൊഗാഡിയ സമന്‍സ് കൈപ്പറ്റുകയോ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാകുകയോ ചെയ്യാത്തതിനെ തുടര്‍ന്നുള്ള നടപടിയാണ് കോടതി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
keywords : kasaragod-kahangad-speech-thogadia-hosdurg-court-notice-delhi-office

Post a Comment
0 Comments