കാസര്‍കോട്:(www.evusionnews.in) ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ചു ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ലോഡ്ജില്‍ കൂട്ട ബലാല്‍സംഗം ചെയ്തകേസിലെ പ്രതികള്‍ റിമാന്റില്‍ . ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരന്‍ ഉദുമ, കുണ്ടോളം പാറയിലെ കിഷോര്‍ (29), സുഹൃത്തുക്കളായ മഞ്ജുനാഥ് (34), മുക്കുന്നോത്ത് ബാരയിലെ അനില്‍ കുമാര്‍(32) എന്നിവരെയാണ് റിമാന്റ് ചെയ്തത്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡനം നടന്ന ലോഡ്ജിലും പൊലീസ് പരിശോധന നടത്തി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.
ക്രൂരമായ പീഡനത്തിനു ഇരയായ യുവതിയില്‍ നിന്നു ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രഹസ്യമൊഴിയെടുത്തു.
ഈ മാസം 23ന് ആണ് കേസിനാസ്പദമായ സംഭവം. കര്‍ണ്ണാടക സ്വദേശിനിയും പൂടംങ്കല്ലിലെ ബന്ധുവീട്ടില്‍ താമസക്കാരിയുമായ ദളിത് യുവതിയാണ് പരാതിക്കാരി. ആശുപത്രിയില്‍ ചികിത്സക്കെത്തിയ തന്നെ കിഷോര്‍ തെറ്റിദ്ധരിപ്പിച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോവുകയും പിന്നീട് വഴിയില്‍ വച്ച് സുഹൃത്തുക്കളെയും കൂട്ടി ലോഡ്ജില്‍ എത്തിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പപരാതി നല്‍കിയത്.
Keywords:Kasaragod-General-Hospital-Rape-Case
Keywords:Kasaragod-General-Hospital-Rape-Case

Post a Comment
0 Comments