ശ്യാം മംഗളൂരു സ്വകാര്യ ആശുപത്രിയിലും പ്രഭാകരന്‍ ചെങ്കള നായനാര്‍ ആശുപത്രിയിലുമാണ് ഉള്ളത്. ഉദുമ ടൗണില്‍ ആറു ബൈക്കുകളിലെത്തിയ സംഘമാണ് വെള്ളിയാഴ്ച രാത്രി 8.15 മണിയോടെ തന്നെ വെട്ടിയതെന്ന് ശ്യാം പറയുന്നു. എന്നാല്‍ ശ്യാമും ഏതാനും പേരും ചേര്‍ന്ന് തന്നെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു എന്നാണ് ചെങ്കള നായനാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രഭാകരന്‍ പറയുന്നത്.
ഇരുസംഭവത്തിലും പോലീസ് അന്വേഷണം തുടങ്ങി. ബാലകൃഷ്ണന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശ്യാമിനെ സി.പി.എം പ്രവര്‍ത്തകര്‍ ആസൂത്രിതമായി ആക്രമിക്കുകയായിരുന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു. വധിക്കപ്പെട്ട ബാലകൃഷ്ണന്റെ രണ്ടു സഹോരന്മാരടക്കം 15അംഗ സംഘമാണ് ശ്യാമിനെ അക്രമിച്ചതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പറയുന്നു. ഇതേ മൊഴിയാണ് ശ്യാമും മംഗളൂരുവിലെത്തിയ ബേക്കല്‍ പോലീസിനോടും പറഞ്ഞത്.
Keywords:Kasaragod-CPM-INTUC-Clash
Keywords:Kasaragod-CPM-INTUC-Clash

Post a Comment
0 Comments