Type Here to Get Search Results !

Bottom Ad

ഗ്ലോബല്‍ അവാര്‍ഡ് സമ്മാനിച്ചു


കാസര്‍കോട് .(www.evisionnews.in) കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന്റെ ഇത്തവണത്തെ ഗ്ലോബല്‍ അവാര്‍ഡ് ജിം ട്രെയിനര്‍മാരായ പി പി ഷിജുവിനും കെ പി നവീന്‍കുമാറിനും മന്ത്രി ഇ ചന്ദ്രശേഖരന്‍ സമ്മാനിച്ചു.

സമൂഹത്തില്‍ വ്യത്യസ്ത കഴിവുള്ളവരെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനാണ് യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറം (യുആര്‍എഫ്). 14 രാജ്യങ്ങളിലായാണ് യുആര്‍എഫ് പ്രവര്‍ത്തിക്കുന്നത്. ശാസ്ത്രീയമായ പരിശീലനത്തിനൊപ്പം ആരോഗ്യകരമായി ഭക്ഷണക്രമീകരണം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉത്തേജകമരുന്നിന്റെ പിടിയില്‍നിന്നും കേരളത്തിലെ യുവത്വത്തെ തിരുച്ചുകൊണ്ടുവരാനും ആരോഗ്യകേരള നിര്‍മിതിക്കായി സജ്ജരാക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തത് പരിഗണിച്ചാണ് ഷിജുവിനെയും നവീന്‍കുമാറിനെയും അവാര്‍ഡിന് തെരഞ്ഞെടുത്തത്. നവീന്‍കുമാര്‍ കണ്ണൂര്‍ ജില്ലയിലെ ആലക്കോടും ഷിജു കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ടിലുമാണ് ജിംനേഷ്യം നടത്തുന്നത്. ഉത്തേജകമരുന്നുകള്‍ ഉപയോഗിക്കാതെ മികച്ച ശരീരത്തിനുടമയാക്കാനുള്ള പരിശീലനമാണ് ഇവിടെ ലഭിക്കുന്നത്. 

നിലവിലുള്ള ബോഡി ബില്‍ഡിങ് അസോസിയേഷനുകളില്‍ ഭൂരിഭാഗവും ഉത്തേജകമരുന്നുകള്‍ ഉപയോഗിക്കുന്നവയാണെന്നും ഇത്തരം അസോസിയേഷനുകള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം നല്‍കരുതെന്നുമാവശ്യപ്പെട്ട് സ്‌കൂളുകളും ക്ലബ്ബുകളും സന്നദ്ധ സംഘടനകളുമുള്‍പ്പെടെയുള്ള മൂവായിരത്തിലധികം ഒപ്പുകള്‍ ശേഖരിച്ച് മന്ത്രിക്ക് നിവേദനവും നല്‍കി.

കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ബളാല്‍ പഞ്ചായത്തംഗം ടോമി വട്ടക്കാട്ട് അധ്യക്ഷനായി. യുആര്‍എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി പി വി അനില്‍കുമാര്‍ സംസാരിച്ചു. ഇ എം മത്തായി സ്വാഗതവും കെ പി നവീന്‍കുമാര്‍ നന്ദിയും പറഞ്ഞു.

keywords: kasaragod-golabal-award

Post a Comment

0 Comments

Top Post Ad

Below Post Ad