കാസര്‍കോട്.(www.evisionnews.in)70ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ യുവമോര്‍ച്ച ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു.
മഞ്ചേശ്വരം മണ്ഡലം പരിപാടി ബി.ജെ.പി. മണ്ഡലം ജനറല്‍ സെക്രട്ടറി മുരളിധരയാദവ് ദീപശിഖ മണ്ഡലം പ്രസിഡണ്ട് സുമിത്ത് രാജിന് കൈമാറി ഉദ്ഘാടനം ചെയ്തു യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി. ഹരീഷ് കുമാര്‍ ,ജില്ലാ സെക്രട്ടറി കെ.വി.മഹേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു
കാസര്‍കോട് മണ്ഡലം ദീപശിഖ പ്രയാണം ബദിയഡുക്കയില്‍ ബി.ജെ.പി. മണ്ഡലം ജനറല്‍ സെക്രട്ടറി ഹരിഷ് നാരമ്പാടി മണ്ഡലം പ്രസിഡണ്ട് അവിനാശ് റൈക്ക് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ധനഞ്ജയ മധൂര്‍ , ജില്ലാ സെക്രട്ടറി പ്രമീള വിനോദ് ,ജില്ല ട്രഷറര്‍ കീര്‍ത്തന്‍ ജെ.കുടല്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ഉദുമ മണ്ഡലം പരിപാടി പ്രസിഡണ്ട് പുരുഷോത്തമന്‍ ദീപശിഖ മണ്ഡലം പ്രസിഡണ്ട് പ്രദീപിനു കൈമാറി ഉദ്ഘാടനം ചെയ്തു .യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍ മറ്റുബിജെപി നേതാക്കള്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട് മണ്ഡലം പരിപാടി ബിജെപി മണ്ഡലം പ്രസിഡണ്ട് മധു ദിപശിഖ പ്രസിഡണ്ട് സനലിനു കൈമാറി ഉദ്ഘാടനം ചെയ്തു യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ ശിഖ.മുതിര്‍ന്ന നേതാവ് മടിക്കൈ കമരന്‍ ,ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധര്‍ 'ബലരാജ് സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
തൃക്കരിപ്പൂര മണ്ഡലം പരിപാടി മണ്ഡലം പ്രസിഡണ്ട് എം.ഭാസ്‌കരന്‍ മണ്ഡലം പ്രസിഡണ്ട് അനീഷിനു ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍, ജില്ലാ വൈസ് പ്രസി: ധനരാജ് ,ബി ജെ പി നേതാക്കളായ വേങ്ങാട്ട് കുഞ്ഞിരാമന്‍ ,തുടങ്ങിയ നേതാക്കള്‍ സംബന്ധിചു.
keywords : kasaragod-yuva-morcha-independence-day-bjp

Post a Comment
0 Comments