Type Here to Get Search Results !

Bottom Ad

വഴിയോരകച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം: എസ്.ടി.യു

കാഞ്ഞങ്ങാട്:(www.evisionnews.in) ട്രാഫിക്ക് പരിഷ്‌കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട കാഞ്ഞങ്ങാട് നഗരസഭയിലെ വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പു വരുത്തണമെന്നും ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും കേരളാ ഷോപ്പ്സ് ആന്റ് കോമേഴ്സ്യല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എസ്.ടി.യു )കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്
നടപ്പിലാക്കുന്നതില്‍ നഗരസഭ പിന്നോട്ടു പോയാല്‍ ശക്തമായ സമരം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. 
ഇബ്രാഹിം ഹദ്ദാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി കരീം കുശാല്‍ നഗര്‍ യോഗം ഉദ്ഘാടനം ചെയ്തു. മുസ്തഫ കല്ലൂരാവി, മജീദ് ആവിയില്‍, അബ്ദുല്‍ റഹ്മാന്‍ അതിഞ്ഞാല്‍, കരീം കല്ലൂരാവി, മൊയ്തു പാറപ്പള്ളി, കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

keywords :kanhangad-road-side-workers-stu

Post a Comment

0 Comments

Top Post Ad

Below Post Ad