Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കും - മന്ത്രി ചന്ദ്രശേഖരന്‍


കാഞ്ഞങ്ങാട്.(www.evisionnews.in)നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കുമെന്നും ഇതിനായി  കെ എസ് ഇ ബി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ  കൂട്ടായ സഹകരണം ആവശ്യമാണെന്നും  റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.   2017 മാര്‍ച്ചോടെ കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി  പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി  കാഞ്ഞങ്ങാട് പൊതുമരാമത്ത്  വിശ്രമ കേന്ദ്രത്തില്‍  നടത്തിയ കാഞ്ഞങ്ങാട് മണ്ഡലം തല യോഗത്തില്‍ അധ്യക്ഷത വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.  വൈദ്യുതീകരണത്തിനായി  കാഞ്ഞങ്ങാട് മണ്ഡലത്തില്‍  ഇതുവരെയായി 1531 അപേക്ഷകളാണ് ലഭിച്ചിട്ടുളളത്. ഇനിയും വൈദ്യുതീകരിക്കാത്ത വീട്ടുകാരെ  അപേക്ഷ കൊടുക്കുന്നതിന്  തദ്ദേശ സ്വയംഭരണസ്ഥാപന അധികൃതര്‍  പ്രേരിപ്പിക്കണം.  സെപ്റ്റംബര്‍ എട്ട് വരെ  അപേക്ഷ സമര്‍പ്പിക്കാം.  വൈദ്യുതീകരണത്തിന് വയറിംഗിനുംമറ്റും സാമ്പത്തികശേഷിയില്ലാത്ത വീടുകളില്‍  സന്നദ്ധ സംഘടനകളുടെ സഹായത്തോടെ  ഇലക്ട്രിഫിക്കേഷന്‍ നടത്തണം.  കെ എസ് ഇ ബി യിലെ   വിവിധ സര്‍വ്വീസ് സംഘടനകള്‍  ഇതിനകം തന്നെ ഏതാനും വീടുകളില്‍  ഇലക്ട്രിഫിക്കേഷന്‍  നടത്താമെന്ന് അറിയിച്ചിട്ടുണ്ട്.  ഇതുവരെ  വീട്ടു നമ്പര്‍ ലഭിക്കാത്തവര്‍ക്ക്  റേഷന്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടെങ്കില്‍  വൈദ്യുതീകരണത്തിനായി  താല്‍ക്കാലിക നമ്പര്‍ നല്‍കും.  കേന്ദ്രസര്‍ക്കാരിന്റെ  ഡി ഡി യു ജി ജി വൈ പദ്ധതിയില്‍  ഉള്‍പ്പെടുത്തി  ബി പി എല്‍ കുടുംബങ്ങള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെയും കൂട്ടായ്മയില്‍  എസ് സി, എസ് ടി വിഭാഗക്കാര്‍ക്കും വൈദ്യുതി ലഭ്യമാക്കും.  2017 മാര്‍ച്ച് 15 നകം എല്ലാ അപേക്ഷകര്‍ക്കും  വൈദ്യുതി ലഭ്യമാക്കാനാകും. അതാത് സ്ഥലങ്ങളിലെ  സാധ്യതയ്ക്കനുസരിച്ച്   സമ്പൂര്‍ണ്ണ വൈദ്യുതീകരണം  നടപ്പാക്കാനാകണമെന്ന്   തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ക്കും  കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്കും  മന്ത്രി  നിര്‍ദ്ദേശം നല്‍കി.  
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി,  പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ  പി ദാമോദരന്‍, സി കുഞ്ഞിക്കണ്ണന്‍, സി പ്രഭാകരന്‍,  എം രാധാമണി,   പി ജി മോഹനന്‍,  എ വിധുബാല,  കെ എസ് ഇ ബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍  സി ജി സുഗതന്‍, അസി. എക്‌സിക്യുട്ടീവ്  എഞ്ചിനീയര്‍  വി വി ഉമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


keywords : kseb-kanhangad-mandalam-minister-chandrashekar

Post a Comment

0 Comments

Top Post Ad

Below Post Ad