കാസര്‍കോട് .(www.evisionnews.in)ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ഇ.വി സുഗതന്‍ ചുമതലയേറ്റു. അഞ്ചു വര്‍ഷത്തോളമായി കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരോട് സ്വദേശിയാണ്. 2012 ല്‍ മികച്ച സേവനത്തിന് വകുപ്പിന്റെ അനുമോദന പത്രം ലഭിച്ചു. 2015 ല്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ എക്‌സലന്‍സ് അവാര്‍ഡിനും അര്‍ഹനായി. ആനുകാലികങ്ങളില്‍ കോളമിസ്റ്റായും വിവിധ മാധ്യമങ്ങളില്‍ ലേഖകനായും പ്രവര്‍ത്തിച്ചു. ഭാര്യ ജ്യോതി, മകന്‍ ജിതേന്ദ്ര.
keywords : kasaaragod-new-information-officer-ev-suguthan

Post a Comment
0 Comments