Type Here to Get Search Results !

Bottom Ad

പോലീസിനെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ മണലൂറ്റ് സംഘത്തിലെ ഒരാള്‍ മുങ്ങി മരിച്ചു



നിലേശ്വരം     (www.evisionnews.in)   : പോലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മണലൂറ്റ് സംഘത്തിലെ ഒരാള്‍ മുങ്ങി മരിച്ചു. വ്യാഴാഴ്ച രാവിലെ നെടുങ്കണ്ടയിലാണ് സംഭവം. നെടുങ്കണ്ടയിലെ മാട്ടുമ്മലില്‍ പരേതനായ അമ്പുവിന്റെയും മാധവിയുടെയും മകന്‍ രവി(48) യാണ് മരിച്ചത്. മണല്‍ കടത്ത് നടത്തുന്ന വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കരയില്‍ നിന്ന് മണലൂറ്റ് സംഘം പുഴയിലേക്ക് ചാടുകയായിരുന്നു. പോലീസ് മണല്‍ കയറ്റിയ ലോറിയുടെ താക്കോല്‍ കൊണ്ടു പോയതിന് ശേഷമാണ് ഒരാള്‍ കാണാതായ വിവരം അറിഞ്ഞത്. രാവിലെ ആറു മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സെത്തി രവിയുടെ മൃതദേഹം പുറത്തെടുത്ത് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ബിന്ദുവാണ് രവിയുടെ ഭാര്യ. വൈഷ്ണവ് , ഗോകുല്‍ മക്കളാണ്. സഹോദരങ്ങള്‍: രഘു, ശോഭന, വല്‍സല, രാജന്‍.

keywords: Police-sand-maphia-youth-death-

Post a Comment

0 Comments

Top Post Ad

Below Post Ad