കോളിയടുക്കം (www.evisionnews.in) : സംസ്ഥാന ബജറ്റില്‍ ഇടം നേടിയ കാസര്‍കോട് - ചെമ്മനാട് തെക്കില്‍ ബൈപാസ് റോഡ് വികസനത്തിനായി നാട്ടുകാരുടെ ജനകീയ കമ്മിറ്റി രംഗത്ത്. ദേശീയപാതയിലെ തെക്കില്‍ ഫെറിയില്‍ നിന്നു ചന്ദ്രഗിരി പുഴയോരത്ത് പെരുമ്പളക്കടവ് പാലം വഴി കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ചെമ്മനാട്ടെ ചന്ദ്രഗിരിപ്പാലം വരെ ഒന്‍പതു കിലോമീറ്റര്‍ ദൂരമുള്ള ബൈപാസാണ് നിര്‍ദ്ദിഷ്ട പദ്ധതി. ഇതിനായി ബജറ്റില്‍ 20 കോടി രൂപയാണ് നീക്കിവച്ചിട്ടുണ്ട്. റോഡിനാവശ്യമായ സ്ഥലം പരിസരവാസികള്‍ സൗജന്യമായി നല്‍കും.
ബൈപാസ് പൂര്‍ത്തിയാകുന്നതോടെ ദേശീയപാതയിലെ ബേവിഞ്ച, ചെര്‍ക്കള, നായന്‍മാര്‍മൂല എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാകും. ബൈപാസ് പൂര്‍ണ്ണമായും ചെമ്മനാട് പഞ്ചായത്തിലെ ചന്ദ്രഗിരി പുഴയോരത്താണ്. സ്ഥലത്തെ പ്രധാനകേന്ദ്രത്തില്‍ ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് റോഡ് നിര്‍മാണത്തിനായി നാട്ടുകാര്‍ മേല്‍നോട്ടം വഹിക്കും. ഇതിനുള്ള പ്രാരംഭനടപടികള്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കോളിയടുക്കത്ത് നടന്ന യോഗത്തില്‍ തുടക്കമായി. തദ്ദേശ ജനപ്രതിനിധികള്‍, വ്യാപാരികള്‍, രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തകര്‍, യുവജന-തൊഴിലാളി സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് ജനകീയ കമ്മിറ്റി.
ജില്ലാപഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി.കബീര്‍, പഞ്ചായത്ത് അംഗങ്ങളായ എം.വി.ബാലന്‍, ശംസുദ്ദീന്‍ തെക്കില്‍, മായ കരുണാകരന്‍, സി.പി.എം ഏരിയ സെക്രട്ടറി ടി.നാരായണന്‍, പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കല്ലട്ര അബ്ദുല്‍ഖാദര്‍ (ചെയ), മുന്‍ പഞ്ചായത്തംഗം എ.നാരായണന്‍ നായര്‍ (കണ്‍).
Keywords: Kasaragod-thekkil-bye-pass
Post a Comment
0 Comments