Type Here to Get Search Results !

Bottom Ad

നവീകരിച്ച ചെറുവത്തൂര്‍ ബസ്റ്റാന്റ് യാര്‍ഡ് സെപ്തംബര്‍ ഒമ്പതിന് തുറക്കും


ചെറുവത്തൂര്‍ (www.evisionnews.in): പുനര്‍നിര്‍മിച്ച ബസ് സ്റ്റാന്റ് യാര്‍ഡ് സെപ്തംബര്‍ ഒമ്പതിന് ഉച്ചയ്ക്കു രണ്ടിന് മന്ത്രി കെ.ടി ജലീല്‍ തുറന്നു കൊടുക്കും. പഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ച് 85 ലക്ഷം രൂപ ചെലവിലാണ് 2500 ചതുരശ്രമീറ്ററിലും 30 സെന്റിമീറ്റര്‍ ഘനത്തിലുമുള്ള യാര്‍ഡിന്റെയും അനുബന്ധ ക്രമീകരണങ്ങളുടെയും നിര്‍മാണം. കോണ്‍ക്രീറ്റ് പേവ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ് മെതേഡ് ഡിസൈന്‍ പ്രകാരം ജില്ലയില്‍ നിര്‍മിക്കുന്ന ആദ്യത്തെ ബസ് സ്റ്റാന്‍ഡ് യാര്‍ഡാണിത്. കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് ആധുനിക രീതിയിലുള്ള ബസ് സ്റ്റാന്റ് യാര്‍ഡിന്റെ ഡിസൈന്‍ തയാറാക്കിയത്. അസിസ്റ്റന്റ് എന്‍ജിനീയര്‍ എം. അനസൂര്യയാണ് നിര്‍മാണ മേല്‍നോട്ടം വഹിക്കുന്നത്.

വാഹന ഗതാഗതത്തില്‍ ക്രമീകരണം വരുത്തി യാര്‍ഡ് പൂര്‍ണമായും പ്രയോജനപ്പെടുത്തുവാനാണ് തീരുമാനം. യാര്‍ഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കാനും ആലോചന നടന്നു വരുന്നു. ഇതോടൊപ്പം യാര്‍ഡിനു ചുറ്റും വൈദ്യുത വെളിച്ചവും ബസ് സ്റ്റാന്‍ഡില്‍ എല്‍ഇഡി ടിവികളും എയര്‍പോര്‍ട്ട് ചെയറുകളും സ്ഥാപിക്കും. മുന്‍പില്‍ പൂന്തോട്ടം ഒരുക്കുവാനും പദ്ധതിയുണ്ട്.ബസ് സ്റ്റാന്റ് യാര്‍ഡിന്റെ ഉദ്ഘാടനം ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും. സംഘാടക സമിതി രൂപീകരണ യോഗം ഇന്നു വൈകിട്ടു നാലിന് പഞ്ചായത്ത് ഹാളില്‍ നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad