Type Here to Get Search Results !

Bottom Ad

സി.ബി.ഐക്ക് പണി കൊടുത്ത് പൊതുമരാമത്ത് വകുപ്പ്, റസ്റ്റ് ഹൗസ് ഒഴിയാന്‍ നോട്ടീസ്


തിരുവനന്തപുരം  (www.evisionnews.in)   : സിബിഐയ്ക്കു സംസ്ഥാനത്തെ റസ്റ്റ് ഹൗസുകളില്‍ ഇനി സൗജന്യ താമസം അനുവദിക്കില്ലെന്ന് പൊതുമരാമത്ത് ഉത്തരവിട്ടു. വാടക ഈടാക്കാതെ സിബിഐയ്ക്ക് ഇനി മുറി നല്‍കേണ്ടെന്നാണ് പുതിയ തീരുമാനം. 2014 ല്‍ ഒരു ഉത്തരവിലൂടെ നല്‍കിയിരുന്ന സൗജന്യതാമസം നിര്‍ത്തലാക്കിയാണ് പുതിയ ഉത്തരവ് വന്നത്.

സംസ്ഥാന സര്‍ക്കാര്‍ കൈമാറുന്നതും ഹൈക്കോടതി നിര്‍ദേശിക്കുന്നതുമായ കേസുകള്‍ അന്വേഷിക്കാന്‍ എത്തുന്ന സിബിഐ സംഘങ്ങള്‍ക്കു ക്യാംപ് ഓഫിസ് നടത്താനാണ് പൊതുമരാമത്തു വകുപ്പിനു കീഴിലെ റസ്റ്റ് ഹൗസുകളില്‍ സൗജന്യ താമസം അനുവദിച്ചത്. 2014 ആഗസ്ത് 14 നായിരുന്നു ഈ ഉത്തരവ്. 

ആറു മാസത്തേക്കായിരുന്നു സൗജന്യ താമസത്തിന് അനുമതി നല്‍കിയിരുന്നതെങ്കിലും പലപ്പോഴും സമയം നീട്ടി നല്‍കിയിരുന്നു. 

എന്നാല്‍, റസ്റ്റ് ഹൗസുകളിലെ മുറികളുടെ എണ്ണം കുറവായതിനാലും ഈ മുറികള്‍ അനിശ്ചിതമായി സിബിഐയുടെ കയ്യിലാകുന്നത് മൂലമുള്ള ബുധുമുട്ടും പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് ഉത്തരവില്‍ പറഞ്ഞു. വാടക കിട്ടാത്തതും പ്രശ്‌നമാകുന്നു. ഇനി മേലില്‍ മുറി അനുവദിക്കേണ്ടെന്നും 2014 ആഗസ്ത് 14 മുതലുള്ള വാടക കുടിശ്ശിക ഈടാക്കി ഒഴിപ്പിക്കാനുമാണ് ഉത്തരവ്. തിങ്കളാഴ്ച മന്ത്രി ജി സുധാകരന്‍ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനപ്രകാരമാണ് ഉത്തരവ്.

Keywords: Cbi-guest-house-g-sudhakaran
Tags

Post a Comment

0 Comments

Top Post Ad

Below Post Ad