Type Here to Get Search Results !

Bottom Ad

വ്യാജ കറന്‍സി: കുമ്പള സ്വദേശിയെ മുംബൈയില്‍ ചോദ്യം ചെയ്യുന്നു


കുമ്പള  (www.evsisionnews.in)  : വ്യാജ ദിര്‍ഹം അടക്കം വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ വ്യാജമായി അച്ചടിച്ച് വിതരണം ചെയ്ത കേസില്‍ കുമ്പള സ്വദേശിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തായത് കള്ളനോട്ടിന്റെ ഉന്നത ബന്ധങ്ങളുള്ള ശൃംഖലകളെ കുറിച്ച്. നവി മുംബൈ ക്രൈംബ്രാഞ്ച് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. 
അന്താരാഷ്ട്ര തലത്തില്‍ നിലവിലുള്ള ഒട്ടേറെ കേസുകളുമായി ബന്ധം ഉള്ള ആളാണ് കഴിഞ്ഞ ദിവസം രാത്രി മുംബൈ പോലീസിന്റെ പിടിയിലായത്. ഇയാളെ അതീവ രഹസ്യമായി മുംബൈയില്‍ എത്തിക്കുകയായിരുന്നു. വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രിന്റിംഗുമായ ബന്ധപ്പെട്ട ഉപകരണങ്ങളും പിടികൂടിയിരുന്നു.
ഖത്തര്‍ ദിര്‍ഹം അടിച്ചതായി ഉറപ്പായിട്ടുണ്ട്. അമേരിക്കന്‍ ഡോളര്‍ അച്ചടിച്ചതായും സംശയിക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് സൂചന.

Keywords: Fake-currency-news

Tags

Post a Comment

0 Comments

Top Post Ad

Below Post Ad