Type Here to Get Search Results !

Bottom Ad

എളമ്പച്ചി മള്‍ട്ടി ഇന്‍ഡോര്‍ സ്റ്റേഡിയം 13ന് തുറക്കും



തൃക്കരിപ്പൂര്‍ (www.evisionnews.in) : എളമ്പച്ചിയില്‍ പൂര്‍ത്തിയായ വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്റ്റേഡിയം 13ന് വ്യവസായ-കായിക മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറുവര്‍ഷംകൊണ്ട് ഏഴുകോടിയില്‍പരം രൂപ ചെലവിലാണ് ഇന്‍ഡോര്‍ കളിക്കളം പൂര്‍ത്തിയാക്കിയത്. 

വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ജേതാവ് ഒളിമ്പ്യന്‍ ഡിജു, ഇന്ത്യന്‍ ഫുട്‌ബോളര്‍ എം മുഹമ്മദ് റാഫി എന്നിവര്‍ പങ്കെടുക്കും. ശീതീകരിച്ച ആധുനിക സംവിധാനത്തോടെയുള്ള ഈ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍, നീന്തല്‍കുളം, മള്‍ട്ടി ജിംനേഷ്യം, സ്റ്റീം ബാത്ത്, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍ തുടങ്ങിയവ പരിശീലിക്കാനുള്ള സൌകര്യമുണ്ട്. 

ചടങ്ങില്‍ നിര്‍ധനരായ രണ്ട് യുവതികളുടെ കല്യാണത്തിനാവശ്യമായ സഹായധനവും വിതരണം ചെയ്യും. കലാപരിപാടികളുമുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുള്‍സലാം അഹമ്മദ് അബ്ദുള്ള, നൌഷാദ് വെള്ളൂര്‍, ടി എം അമീര്‍, എം അബ്ദുല്ല, മുഹമ്മദ് ഫര്‍ഹാന്‍ എന്നിവര്‍ അറിയിച്ചു.


keywords: Trikarpur-stadiaum-inauguration-13

Post a Comment

0 Comments

Top Post Ad

Below Post Ad