Type Here to Get Search Results !

Bottom Ad

ബൈക്കില്‍ കറങ്ങിയ കമിതാക്കളെ സംഘടിച്ചെത്തിയവര്‍ കൈയ്യേറ്റം ചെയ്തു




എടനീര്‍  (www.evisionnews.in)  : ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും കോളജ് വിദ്യാര്‍ത്ഥിനിയെയും ഒരു സംഘം ആള്‍ക്കാര്‍ പിടികൂടി വിദ്യാനഗര്‍ പോലീസിലേല്‍പ്പിച്ചു. യുവാവിനെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. ബുധനാഴ്ച വൈകിട്ട് എതിര്‍ത്തോട് വെച്ചാണ് സംഭവം.

കുമ്പള നായ്ക്കാപ്പ് സ്വദേശിയായ യുവാവും, കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനിയുമാണ് സദാചാര പോലീസ് ചമഞ്ഞെത്തിയവരുടെ കയ്യേറ്റത്തിനിരയായത്. ഇരുവരും സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കില്‍ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയില്‍ പെട്ട ചിലരാണ് പിന്തുടര്‍ന്ന്‌ ഇവരെ തടഞ്ഞ് പോലീസിന് കൈമാറിയത്. പോലീസ് സ്‌റ്റേഷനില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ ബന്ധുക്കളോടൊപ്പ്ം വിട്ടയച്ചു. പരാതികളൊന്നും ഇല്ലാത്തതിനാല്‍ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് ഇ-വിഷനോട് പറഞ്ഞു.

Keywords: Bike-lovers-kasaragod-edneer-sadachara police-attack

Post a Comment

0 Comments

Top Post Ad

Below Post Ad