ദുബൈ :(www.evisionnews.in)യു.എ.ഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ദുബൈ കെ എം സി സി കാസര്‍കോട്് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പാടി ജനറല്‍ സെക്രട്ടറി പി ടി നൂറുദ്ദീന്‍ ട്രെഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു
യൂ പി എ സര്‍ക്കാരിന്റെ കാലത്താണ് നാലിരട്ടിയോളം നിരക്ക് വര്‍ധിപ്പിച്ചു.മോദി സര്‍ക്കാരും നിരക്ക് കുറക്കാന്‍ തയാറായിട്ടില്ല.നാട്ടില്‍ 1500 രൂപ മാത്രമാണ് പാസ്സ്‌പോര്‍ട്ട് പുതുക്കാന്‍ ഈടാക്കുന്നത് അതേ സമയം യൂ എ യില്‍ 337 ദിര്‍ഹം (6500 രൂപ ) മാണ് പ്രവാസികളില്‍ നിന്ന് ഈടാക്കുന്നത് .ഇതു കൂടാതെ ടൈപ്പിങ്ങിനും ഫോട്ടോകള്‍ക്കുമായി വേറെയും നല്‍കണം അര്‍ജന്റ് ബസില്‍ ആണെങ്കില്‍ 907 ദിര്‍ഹം(16500/-ഇന്ത്യന്‍ രൂപ) നല്‍കണം
ഇത് കൂടാതെ നേരത്തെ പാസ്സ്‌പോര്‍ട്ടില്‍ തലയില്‍ മുടിയുള്ളവന്‍ കഷണ്ടി ആയാലും അത് പോലെ നേരത്തെ തലയില്‍ തട്ടമിടാതെയാണ് പാസ്പോര്‍ട്ടില്‍ ഫോട്ടോ ഉള്ളതുങ്ങില്‍ തട്ടമിട്ട ഫോട്ടോ ആയാല്‍ അഫിഡവിറ്റിന്ന് വേറെയും പണവും സമയവും ചെലവഴിക്കേണ്ട അവസ്ഥയാണെന്നും നിരക്ക് കുറയ്ക്കണമെന്നും അഫിഡവിറ് ലഘൂകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
keywords : kmcc-passport-renewal-charge

Post a Comment
0 Comments