ചെര്‍ക്കള:(www.evisionnews.in) സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദുബൈ ചെര്‍ക്കള സ്വദേശികളുടെ കൂട്ടായ്മയായ ചെര്‍ക്കള മുസ്ലിം വെല്‍ഫയര്‍ സെന്റര്‍ ( സി.എം.ഡബ്ല്യു.സി) പഠനോപരണങ്ങള്‍ വിതരണം ചെയ്തു.
പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പ്രവാസികള്‍ തങ്ങള്‍ പഠിച്ചിറങ്ങിയ സ്‌കൂളില്‍ സഹായമെത്തിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് പഠനോപകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുംതാസ് സമീറ ചെര്‍ക്കളം പഠനോപകരണങ്ങള്‍ സ്‌കൂള്‍ പി.റ്റി.എയ്ക്ക് കൈമാറി.
സ്‌കൂള്‍ പി.റ്റി.എ പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര അധ്യക്ഷത വഹിച്ചു. സി എം ഡബ്ല്യു സി പ്രസിഡന്റ് മുനീര്‍ പി ചെര്‍ക്കളം സ്വാഗതം പറഞ്ഞു.
ചെങ്കള പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ അബ്ദുള്ളക്കുത്തി ചെര്‍ക്കളം, പഞ്ചായത്ത് അംഗങ്ങളായ ഫൈസല്‍ ബേര്‍ക്ക,സുഫൈജ മുനീര്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വേണുഗോപാലന്‍, നാസര്‍ ചെര്‍ക്കളം, ബേവി മുഹമ്മദ് കുഞ്ഞി,സി എം ഷാഫി,ഖാദര്‍ തായല്‍, റഫീഖ് സി കെ, സംബന്ധിച്ചു.മാഹിന്‍ മാസ്റ്റര്‍ ചെര്‍ക്കള നന്ദി പറഞ്ഞു.
keywords : kasaragod-cherkalam-dubai-poor-studetns

Post a Comment
0 Comments