ബദിയഡുക്ക (www.evisionnews.in) : ബദിയഡുക്ക ബസ്സ്റ്റാന്റ് പരിസരത്ത് ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ ഇന്നലെയുണ്ടായ സംഘട്ടനം പരിഭ്രാന്തി സൃഷ്ടിച്ചു.സി.ഐ.ടി.യു പ്രവര്‍ത്തകന്‍ മൂലടുക്കത്തെ നിസാറും ബി.എം.എസ് അനുഭാവി മൂകമ്പാറയിലെ വെങ്കടേശും തമ്മിലാണ് സംഘട്ടനമുണ്ടായത്. അടിക്കുശേഷം നിസാര്‍ സ്റ്റേഷനിലെത്തി പരാതി പറഞ്ഞശേഷം ആശുപത്രിയിലേക്കെന്നു പറഞ്ഞു പോയതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്നും ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് അറിയിച്ചു. സ്റ്റാന്റില്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കമാണു സംഘട്ടനത്തിനു പിന്നില്‍ .
keywords:Badiaduka-parking-attack-auto-drivers

Post a Comment
0 Comments