കുമ്പള (www.evisionnews.in) :തകര്‍ന്ന തരിപ്പണമായ റോഡ് മഴയില്‍ തോടായി മാറിയതില്‍ പ്രതിഷേധിച്ച് ഓട്ടോഡ്രൈവര്‍മാര്‍ റോഡ് ഗതാഗതം തടഞ്ഞു.ഹൊസങ്കടി-മജീര്‍പ്പള്ള-മിയാപദവ് റോഡാണ് തകര്‍ന്ന് തോടായത്. റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ട് മഴവെള്ളം നിറഞ്ഞ് അപകടക്കെണിയൊരുക്കുന്നുവെന്നാണ് ഡ്രൈവര്‍മാരും നാട്ടുകാരും പറയുന്നത്.
ഇരുപത്തിരണ്ടോളം സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ റോഡിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് പല ബസ് സര്‍വ്വീസുകളും നിര്‍ത്തി. റോഡ് നന്നാക്കാനാവശ്യമായ നടപടികള്‍ ഉടന്‍ ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
റോഡില്‍ മഴവെള്ളം കെട്ടി കിടക്കുന്നതോടെ കാല്‍നട യാത്രപോലും ദുസ്സഹമായിരിക്കുകയാണ്. ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിയതോടെ ഈ പ്രദേശത്തെ നാട്ടുകാര്‍ കടുത്ത യാത്രാദുരിതം നേരിടുകയാണ്.
keywords: Road-problems-auto-harthall-kumbala

Post a Comment
0 Comments