Type Here to Get Search Results !

Bottom Ad

അഡ്വ.എ.എന്‍ അശോക് കുമാര്‍ കേന്ദ്ര അഡീ.സ്റ്റാന്റിംഗ് കൗണ്‍സില്‍


കാസര്‍കോട്. (www.evisionnews.in)കേന്ദ്ര സര്‍ക്കാരിന്റെ അഡീ.സ്റ്റാന്റിംഗ് കൗണ്‍സിലായി കാസര്‍കോട്ടെ അഡ്വ.എ.എന്‍ അശോക് കുമാറിനെ നിയമിച്ച് ഉത്തരവായി.ജില്ലയിലെ സെഷന്‍സ് കോടതിയടക്കമുള്ള കോടതികളില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട കേസുകളില്‍ ഇദ്ദേഹം സര്‍ക്കാരിനെ പ്രതിനിധീകരിക്കും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ കേന്ദ്ര നോട്ടറികൂടിയാണ്.
കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടുകൂടിയായ അശോക് കുമാര്‍ ജില്ലാ പ്രോസിക്യൂട്ടറായിരുന്ന പരേതനായ അഡ്വ.എന്‍ ലക്ഷ്മണന്റെ മകനാണ്.ഭാര്യ ജയ അഡൂര്‍ കാസര്‍കോട് ബാറിലെ അഭിഭാഷകയാണ്.മക്കള്‍ കാര്‍ത്തികേയന്‍ ( നിയമ വിദ്യാര്‍ത്ഥി), ചിത്ര ( മെഡിക്കല്‍ വിദ്യാര്‍ത്ഥിനി).

keywords: kasaragod-advocate-na-ashok-kumar-central-ad-standing-council

Post a Comment

0 Comments

Top Post Ad

Below Post Ad