Type Here to Get Search Results !

Bottom Ad

വില നിയന്ത്രിക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയം വെല്‍ഫെയര്‍ പാര്‍ട്ടി

കാസര്‍കോട്: (www.evisionnews.in) അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ ജാഗ്രത്തായ ഇടപെടലിലൂടെ വില നിയന്ത്രിക്കുന്നതില്‍ കേന്ദ്രസംസ്ഥാന ഭരണകൂടങ്ങള്‍ പരാജയപ്പെട്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സിഎച്ച് മുത്തലിബ് . വില നിയന്ത്രണ ദിനത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വെള്ളം തിളപ്പിക്കല്‍ സമരം ഉദ്ഘാനം ചൊയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രടറി സിഎച്ച് ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു ,എഫ് ഐടിയു ജില്ലാ സെക്രടറി എം ശെഫീഖ്, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രടറി കെ വി പത്മനാഭ9, ടികെ അഷ്‌റഫ്, ടിഎംഎ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട്ട് നടന്ന വെള്ളം തിളപ്പിക്കല്‍ സമരം സംസ്ഥാന പ്രതിനിധി സഭാംഗം അംബുഞ്ഞി തലക്ലായി ഉദ്ഘാടനം ചൊയ്തു. ജില്ലാ സെക്രട്ടറി പികെ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ട്രഷറര്‍ ഹമീദ് കക്കണ്ടം, എഫ് ഐടിയു ജില്ലാ പ്രസിഡന്റ് എസി സദാനന്ദ , എംസി ഹനീഫ, മഹ്മൂദ് പള്ളിപ്പുഴ, ശെരീഫ് ചെര്‍ക്കള എന്നിവര്‍ സംസാരിച്ചു, മഞ്ചേശ്വരത്ത് നടത്തിയ സമരം ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചൊയ്തു. മണ്ഡലം സെക്രടറി ഫെലിക്‌സ് അദ്ധ്യക്ഷത വഹിച്ചു,, മൊയ്തീന്‍ കുഞ്ഞി, ലിയോ ഡിസൂസ, അഹ്മദ് കുട്ടി, പത്മനാഭ, ഇസ്മയില്‍ മൂസ എന്നിവര്‍ സംസാരിച്ചു.

keywords : welfare-party-water-strike

Post a Comment

0 Comments

Top Post Ad

Below Post Ad