Type Here to Get Search Results !

Bottom Ad

മഹാശ്വേതാദേവി എഴുത്തിനൊപ്പം മാനവികത മുറുകെപ്പിടിച്ച മഹാപ്രതിഭ: സാഹിത്യ വേദി

കാസര്‍കോട്:(www.evisionnews.in) എഴുത്തിനൊപ്പം മാനവികത ഉയര്‍ത്തിപ്പിടിച്ച മഹതിയായിരുന്നു മഹാശ്വേതാദേവിയെന്നും ദളിതരുടേയും അധഃസ്ഥിതരുടേയും നീറുന്ന പ്രശ്‌നങ്ങള്‍ വരച്ചുകാട്ടാന്‍ അവര്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ചുവെന്നും കാസര്‍കോട് സാഹിത്യവേദി യോഗം അനുസ്മരിച്ചു. അനീതിക്കെതിരെ വാക്കുകളില്‍ തീനിറച്ച് പോരാടിയ മഹാശ്വേതാദേവിയുടെ വിയോഗം കനത്ത നഷ്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

സാഹിത്യവേദി വൈസ് പ്രസിഡണ്ട് നാരായണന്‍ പേരിയ അദ്ധ്യക്ഷത വഹിച്ചു.പത്മനാഭന്‍ ബ്ലാത്തൂര്‍, എ.എസ് മുഹമ്മദ് കുഞ്ഞി, അഷറഫലി ചേരങ്കൈ, വി.വി പ്രഭാകരന്‍, എം.വി സന്തോഷ് തുടങ്ങിയവര്‍ മഹാശ്വേതാദേവിയെ അനുസ്മരിച്ച് സംസാരിച്ചു. പി.എസ് ഹമീദ്, മുജീബ് അഹ്മദ്, ടി.എ ഷാഫി, മധൂര്‍ ഷരീഫ്, ബി.എഫ്. അബ്ദുല്‍റഹ്മാന്‍, വേണു കണ്ണന്‍, അഹമ്മദലി കുമ്പള, ഷഫീഖ് നസറുള്ള, റഹീം ചൂരി, ഇബ്രാഹിം അങ്കോല, കെ.എച്ച് മുഹമ്മദ്, കെ.ജി റസാഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. സാഹിത്യ വേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.

keywords : maheshwetha-devi-obituary-sahithyavedi-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad