കാസര്‍കോട് (www.evisionnews.in) : കടയില്‍ നിന്നും 1.350 കിലോ ചന്ദന മുട്ടിയും ചീളും പിടികൂടിയ കേസില്‍ കുണ്ടംകുഴി കുമ്പാറത്തോടിലെ എ.എച്ച്. അബ്ദുല്ല (38), കാസര്‍കോട് തുരുത്തിയിലെ എം.ഇബ്രാഹിം (33) എന്നിവരെ സി.ജെ.എം കോടതി ഒരു വര്‍ഷം വീതം തടവിനും ആയിരം രൂപാവീതം പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവനുഭവിക്കണം. 2015 മാര്‍ച്ച് 17നാണ് സംഭവം. പ്രതികള്‍ ബേഡകത്തു നടത്തിയിരുന്ന കടയില്‍ കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് ചന്ദനം പിടികൂടിയത്.
Keywords: court-news-kundamkuzhy

Post a Comment
0 Comments