Type Here to Get Search Results !

Bottom Ad

ചെമ്മനാട്ടെ പുള്ളത്തൊട്ടി-ലേസ്യത്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാര്‍

ചെമ്മനാട് (www.evisionnews.in) :  സംസ്ഥാന പാതയെ പരവനടുക്കം-ദേളി പഞ്ചായത്ത് റോഡുമായി ബന്ധിപ്പിക്കുന്ന പുള്ളത്തൊട്ടി-ലേസ്യത്ത് റോഡ് പുനര്‍ നിര്‍മ്മാണം നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.   ചെമ്മനാട് റോഡ്, പരവനടുക്കം, പുള്ളത്തൊട്ടി, നെച്ചിപടുപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നൂറ്   കണക്കിന് വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും ഏക ആശ്രയമാണ് ഈ റോഡ്. ചെമ്മനാട്-പരവനടുക്കം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ പഞ്ചായത്ത് റോഡില്‍ ഗതാഗത തടസ്സം നേരിടുമ്പോള്‍ സംസ്ഥനപാത വഴി കാസര്‍കോട്ടേക്കെത്താന്‍ ജനങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്.

എന്നാല്‍ ഈ അടുത്ത കാലത്ത് പ്രദേശത്തെ നെല്‍ വയലുകള്‍ അശാസ്ത്രീയവും നിയമ  വിരുദ്ധവുമായ രീതിയില്‍ മണ്ണിട്ട് നികത്തിയത് മൂലം റോഡില്‍ വെള്ളം  കെട്ടി കിടന്ന് കാല്‍നടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. കൃഷി നടക്കാത്ത വയലില്‍ വെള്ളം കെട്ടിനിന്ന് കൊതുകും മറ്റു  രോഗാണുക്കളും പെറ്റു പെരുകി പ്രദേശമാകെ പകര്‍ച്ച വ്യാധികളുടെ ഭീഷണിയിലാണ്.   
പരിസരത്തെ  സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മലിന ജലവും  വയലിലെ വെള്ളത്തിലാണ് പുറം തള്ളുന്നത്. നെല്‍ വയലുകളില്‍ വെള്ളം കെട്ടി കിടക്കുന്നത് കൊണ്ട് സ്‌കൂളുകളില്‍ പോവുന്ന നീന്തല്‍ വശമില്ലാത്ത പിഞ്ചു കുട്ടികളുടെ രക്ഷിതാക്കളും കടുത്ത  ഭയപ്പാടിലാണ് ജീവിതം തള്ളി നീക്കുന്നതെന്നും നിവേദനത്തിലുണ്ട്.


keywords: Chemnad-pillathotty-lesyath-road-collector

Post a Comment

0 Comments

Top Post Ad

Below Post Ad