മഞ്ചേശ്വരം.(www.evisionnews.in)മഞ്ചേശ്വരത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഡിഫ്തീരിയ പ്രതിരോധ കുത്തിവെയ്പ് നടത്തി. സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിലെ തൊണ്ണൂറോളം തൊഴിലാളികള്‍ക്കാണ് കുത്തിവെയ്പ് നടത്തിയത്. ഫാക്ടറിയിലെ അസ്സം സ്വദേശിയായ ഒരു തൊഴിലാളി ഡിഫ്തീരിയ എന്ന് സംശയിക്കുന്ന രോഗം ബാധിച്ച് മരണപ്പെട്ട സാഹചര്യത്തിലാണ് കുത്തിവെയ്പ് നടത്തിയത്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന മഞ്ചേശ്വരത്തെ മറ്റു രണ്ടു സ്വകാര്യ ഫാക്ടറികളില്‍ കൂടി മഞ്ചേശ്വരം പ്രാഥമിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിഫ്ത്തീരിയ പ്രതിരോധ കുത്തിവെയ്പ് നടത്തും. ബുധനാഴ്ച് നടത്തിയ കുത്തിവെയ്പിന് മഞ്ചേശ്വരം പി എച്ച് സി യിലെ ഡോ. ഷൈന നേതൃത്വം നല്‍കി. പ്ലൈവുഡ് ഫാക്ടറി തൊഴിലാളി മരിച്ചത് ഡിഫ്തീരിയ രോഗബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
keywords : diphtheria-injection-state-workers
Post a Comment
0 Comments