കുമ്പള (www.evisionnews.in) : വീട്ടുപറമ്പിലെ ഷെഡില്‍ സൂക്ഷിച്ച 280 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റു ചെയ്തു. മിയാപദവിലെ സഞ്ജീവ (46)നെയാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം വിജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഞ്ജീവയുടെ വീട്ടിലെത്തി, ഷെഡില്‍ പരിശോധന നടത്തിയത്.
keywords: Karnataka-liquor-youth-arrest
Post a Comment
0 Comments