Type Here to Get Search Results !

Bottom Ad

പോലീസിനെ കണ്ട് ഓടിയ അക്രമക്കേസ് പ്രതിയുടെ കാലൊടിഞ്ഞു



കാസര്‍കോട്  (www.evisionnews.in) : പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് അക്രമകേസിലെ പ്രതിയുടെ കാലൊടിഞ്ഞു. ചെര്‍ക്കള ബേര്‍ക്കയിലെ അബൂബക്കര്‍ സിദ്ദീഖി(30)നാണ് പരിക്കേറ്റത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെര്‍ക്കള ടൗണില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ റോഡ് വികസിപ്പിക്കുന്നതിന്റെ പണി പുരോഗമിക്കുന്നതിനിടെ കരാറുകാരന്‍ മുകുന്ദനെ ഭീഷണിപ്പെടുത്തി പണി സാധനങ്ങള്‍ വലിച്ചെറിഞ്ഞുവെന്ന പരാതിയില്‍ സിദ്ദീഖിനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടാനെത്തുമ്പോഴാണ് സിദ്ദീഖ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.

Keywords: police-youth-leg-broack

Post a Comment

0 Comments

Top Post Ad

Below Post Ad