ബൊലേറോ ജീപ്പില്‍ 7000 പാക്കറ്റ് ചാരായം കടത്തിയ കേസില്‍ പ്രതിയാണ് കാമില്‍. 2007 ആഗസ്റ്റ് ആറിന് വിദ്യാനഗര്‍ ബി.സി റോഡില്‍ വെച്ചാണ് ജീപ്പും ചാരായപാക്കറ്റുകളും പിടിച്ചത്. 2008 നവംബര്‍ ആറിന് 4800 പാക്കറ്റ് ചാരായവുമായി ഷെയ്ഖ് കാമിലിനെ പിടിച്ചിരുന്നു. സാന്‍ട്രോ കാറില്‍ കടത്തുന്നതിനിടയില്‍ പൊയിനാച്ചി പറമ്പയില്‍ വെച്ചായിരുന്നു അറസ്റ്റ്. 2009 നവംബര്‍ 13ന് വര്‍ഗീയ വിദ്വേഷം വെച്ച് കാസര്‍കോട്ട് യുവാവിനെ അക്രമിച്ച കേസിലും പ്രതിയാണ്. 2011ല്‍ മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട 16 കാരിയേയും മറ്റൊരു യുവതിയേയും കാറില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതിനും ഷെയ്ഖ് കാമിലിനെതിരെ കേസുണ്ട്.
Keywords: Rape-case-accused-arest-in-mumbai-
Post a Comment
0 Comments