Type Here to Get Search Results !

Bottom Ad

റവന്യു ജീവനക്കാരെ അക്രമിച്ച മണല്‍കടത്ത്കാരന്‍ അറസ്റ്റില്‍




കുമ്പള  (www.evisionnews.in) : മണല്‍ കടത്ത് പിടിക്കാനെത്തിയ റവന്യു ജീവനക്കാരെ അക്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടി കടവത്തെ ലത്തീഫിനെ(23) യാണ് അറസ്റ്റ് ചെയ്തത്. ലത്തീഫ് അടക്കം 20 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തിരുന്നു. മറ്റു പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം നടത്തിവരികയാണ്.

കുമ്പള ബംബ്രാണ വില്ലേജ് അസിസ്റ്റന്റും പള്ളിക്കര തൊട്ടി സ്വദേശിയുമായ എം. വിനോദ് (38), ഫീല്‍ഡ് അസിസ്റ്റന്റ് മൊഗ്രാലിലെ സെഡ് എ. മുഹമ്മദ്(49) എന്നിവര്‍ക്കാണ് മണല്‍ കടത്ത് സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റത്. ജുലായ് 26ന് വൈകിട്ട് 5 മണിക്ക് കുമ്പള പാലത്തിന് സമീപം വെച്ചായിരുന്നു അക്രമം. പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നുണ്ടെന്നും മുന്നൂറിലധികം പ്ലാസ്റ്റിക് ചാക്കുകളില്‍ മണല്‍ ശേഖരിച്ച് വെച്ചിട്ടുണ്ടെന്നുമുള്ള വിവരത്തെത്തുടര്‍ന്ന് എത്തിയതായിരുന്നു വില്ലേജ് അധികൃതര്‍. മണല്‍ കടത്ത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇരുപതോളം വരുന്ന സംഘം ബിയര്‍കുപ്പി, കല്ല്, വടി എന്നിവ കൊണ്ട് അക്രമിച്ചത്.

Keywods: Revanue-attack-sand-maphia-arrest-youth
Tags

Post a Comment

0 Comments

Top Post Ad

Below Post Ad