Type Here to Get Search Results !

Bottom Ad

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത കോഴിക്കോട് എസ്‌ഐയെ അന്വേഷണ വിധേയമായി നീക്കി



കോഴിക്കോട് (www.evisionnews.in)  : കോടതി പരിസരത്തുനിന്ന് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത കോഴിക്കോട് ടൗണ്‍ എസ്.ഐ പി.എം.വിമോദ് കുമാറിനെ അന്വേഷണ വിധേയമായി സ്ഥാനത്ത് നിന്ന് നീക്കി. ആറു മണിക്ക് മുമ്പ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ഉമാ ബെഹ്‌റ പ്രദീപ് കുമാര്‍ എംഎല്‍എയ്ക്ക് ഉറപ്പുനല്‍കി.

നേരത്തേ എസ് ഐ വിമോദിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസ് ഐയെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. ശനിയാഴ്ച രാവിലെയാണ് ഐസ്‌ക്രീം കേസ് റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ എസ്‌ഐ കസ്റ്റഡിയിലെടുത്തത്.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കോഴിക്കോട്ടും തിരുവനന്തപുരത്തും ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.ജില്ലാ ജഡ്ജിയുടെ നിര്‍ദേശമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു കോഴിക്കോട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിസലെടുത്തത്.അതേസമയം മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്തുനിന്നു നീക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നില്ല, സുരക്ഷ ശക്തമാക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും ജില്ലാ ജഡ്ജി ഹൈക്കോടതി റജിസ്ട്രാറെ അറിയിച്ചു.എന്നാല്‍ മാവോയിസ്റ്റ് കേസുകള്‍ ഉള്‍പ്പെടെ പരിഗണിക്കുന്നതിനാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പിനകത്തേക്കു പ്രവേശിപ്പിക്കരുതെന്നു ജില്ലാ ജഡ്ജിയുടെ നിര്‍ദേശമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

keywords: Media-problems-kozhikod-si

Post a Comment

0 Comments

Top Post Ad

Below Post Ad