Type Here to Get Search Results !

Bottom Ad

ഗള്‍ഫ് സത്യധാര-ആസ്റ്റര്‍ ഗ്രൂപ്പ് മെഡിക്കല്‍ ക്യാമ്പ് നറുക്കെടുപ്പ്; ജെറ്റ് എയര്‍വെയ്‌സ് റിട്ടേണ്‍ ടിക്കറ്റ് സമ്മാനിച്ചു.


ദുബൈ.(www.evisionnews.in)ഗള്‍ഫ് സത്യധാരയും ആസ്റ്റര്‍ ഗ്രൂപ്പും സംയുക്തമായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറ് പേരില്‍ ഒരാള്‍ക്ക് ജെറ്റ് എയര്‍വെയ്‌സ് നല്‍കുന്ന റിട്ടേണ്‍ ടിക്കറ്റ് സമ്മാനിച്ചു.
ഗള്‍ഫ് സത്യധാരയുടേയും എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ നടന്ന നറുക്കെടുപ്പില്‍ വിജയിയായി പി പി ഇബ്രാഹിം ഫൈസിയെ തെരഞ്ഞെടുത്തു. ഗള്‍ഫ് സത്യധാരയുടെ നാലാം വാര്‍ഷികാഘോഷ ഭാഗമായി ദുബൈ സുന്നി സെന്റ്ര്‍ മദ്രസയിലാണു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ സംഘാടകരുടെ കണക്കു കൂട്ടല്‍ തെറ്റിച്ച് വന്‍ ജന പങ്കാളിത്തമുണ്ടായിരുന്നു. 
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള്‍ നറുക്കെടുപ്പിനു നേതൃത്വം നല്‍കി .ഗള്‍ഫ് സത്യധാര പബ്ലിഷര്‍ ശിഹാസ് സുല്‍ത്താന്‍, ഹൈദര്‍ ഹുദവി, റസാഖ് വളാഞ്ചേരി, സാജിദ് രാമന്തളി, നൗഷാദ് കുഞ്ഞിപ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.

keywords  : gulf-sathyadara-aster-group-medical-camp-ticket-winner




Tags

Post a Comment

0 Comments

Top Post Ad

Below Post Ad