തിരുവനന്തപുരം (www.evisionnews.in): എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കോഴിക്കോട് വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി എംഎല്‍എ പാലക്കല്‍ അബ്ദുളള അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനുളള മറുപടിയിലാണ് മുഖ്യമന്ത്രി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.
കൊല നടത്താന്‍ പരിശീലനം നല്‍കുന്ന സംഘത്തിലൊന്നാണ് എസ്ഡിപിഐയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നമ്മുടെ നാട്ടില്‍ ആളെക്കൊല്ലുന്ന ചില സംഘനടകള്‍ ഉണ്ടെന്നും അതിലൊന്നാണ് എസ്ഡിപിഐയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുമെന്നും എസ്ഡിപിഐക്ക് പോലീസ് സ്റ്റേഷനുകളില്‍ സല്‍ക്കാരം നല്‍കുന്ന കാലം കഴിഞ്ഞുവെന്നു പിണറായി വിജയന്‍ പറഞ്ഞു.
കുറ്റ്യാടിയില്‍ നടന്ന കൊലപാതകം രാഷ്ട്രീയ കൊലപാതകം മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും ആസൂത്രിതമായശ്രമം ഇതിന് പിന്നിലുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. എസ്ഡിപിഐയോട് മുഖ്യമന്ത്രിക്ക് മൃദുസമീപനമാണെന്ന ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കിടെയാണ് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നത്.
Keywords: Kerala-police-murder-case-news-arrest-iuml
Post a Comment
0 Comments