Type Here to Get Search Results !

Bottom Ad

പിണറായിയുടെ സത്യപ്രതിജ്ഞയില്‍ പിഴവുണ്ട്: പി.സി ജോര്‍ജ്ജ്

തിരുവനന്തപുരം (www.evisionnews.in): മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത് പിണറായി വിജയന്‍ നടത്തിയ സത്യപ്രതിജ്ഞയില്‍ പിഴവുണ്ടെന്ന് നിയമസഭയില്‍ വിഷയമായി അവതരിപ്പിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. മന്ത്രിയായാണ് പിണറായി സത്യപ്രതിജ്ഞ ചെയ്തതെന്നായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഭരണഘടനയില്‍ ഇല്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അതേസമയം അനാവശ്യ കാര്യങ്ങള്‍ ഉന്നയിച്ച് സഭയുടെ സമയം കളയരുതെന്ന് പി.സി ജോര്‍ജിനോട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod-news-pc-gorge-pinarayi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad