Type Here to Get Search Results !

Bottom Ad

മുഴുവന്‍ ജീവനക്കാര്‍ക്കും ഓണത്തിന് പരിധിയില്ലാതെ ബോണസ് അനുവദിക്കണം-എസ്.ഇ.യു.


കാസര്‍കോട്: (www.evisionnews.in)വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ഓണം അല്ലലില്ലാതെ ആഘോഷിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ്: ഒ.എം.ഷഫീഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം: നാസര്‍ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു.ജന.സെക്രട്ടറി: ടി.കെ.അന്‍വര്‍ സ്വാഗതം പറഞ്ഞു.റമളാന്‍ റിലീഫിന്റെ ഭാഗമായി സ്വരൂപിച്ച തുക സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പരിയാരം സി.എച്ച് .സെന്റര്‍ നിര്‍മാണാവശ്യത്തിനായി കൈമാറി.എസ്.ഇ .യു.താലൂക്ക് സമ്മേളനങ്ങള്‍ ആഗസ്റ്റ് അവസാന വാരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം നാസര്‍ നങ്ങാരത്ത് നിര്‍വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നൗഫല്‍ നെക്രാജെ മുഖ്യ പ്രഭാഷണം നടത്തി.കെ.എന്‍.പി.മുഹമ്മദലി, എ.എ.മുഹമ്മദ് കുഞ്ഞി, പി.സിയാദ് , മുസ്തഫ കെ.എ, അബ്ദുള്‍റഹിമാന്‍ നെല്ലിക്കട്ട, ഇ.കെ.മുഹമ്മദ് കുഞ്ഞി, ശിഹാബുദ്ദീന്‍ ഒ.എം, ഹമീദ് എം, സാദിഖ് .എം, ജലീല്‍ പെര്‍ള, അബ്ബാസ് കുളങ്ങര സംബന്ധിച്ചു.

keywords : kasaragod-onam-bonus-seu

Post a Comment

0 Comments

Top Post Ad

Below Post Ad