കാസർകോട്:(www.evisionnews.in)കേരള സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ പാതയിൽ കാസർകോട് ഇടം പിടിക്കാത്തതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടെ പ്രതിഷേധങ്ങൾ അധികാരികളിലേക്ക് എത്തിക്കുന്നതിനായി ഓൺലൈൻ പെറ്റിഷൻ ക്യാമ്പയിൻ ആരംഭിച്ചു.
കാസർകോടിനോടുള്ള അവഗണനക്കെതിരെ രൂപം കൊണ്ട 'കാസർകോടിനൊരിടം' ജനകീയ ഫേസ്ബൂക് കൂട്ടായ്മയാണ് ഓൺലൈൻ പെറ്റിഷൻ ക്യാമ്പയിൻ ആരംഭിച്ചത്.മുഖ്യമന്ത്രി,യൂണിയൻ റയിൽവേ മന്ത്രി,അതിവേഗ റയിൽവേ കോറിഡോർ കോർപറേഷൻ എന്നിവർക്കാണ് പൊതുജനങ്ങളുടെ പരാതികൾ ഓൺലൈൻ ലൂടെ അറിയിക്കുക.കൂടാതെ കാസർകോടിനൊരിടം ഗ്രൂപ്പിലെ അഭിപ്രായങ്ങളും നിർദേശങ്ങളും അധികാരികളിലേക്ക് എത്തിക്കുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
keywods: kasaragod-facebook-online

Post a Comment
0 Comments