Type Here to Get Search Results !

Bottom Ad

അഡൂര്‍ ഏവന്തൂരിലെ വീട്ടില്‍ നിന്നും നാടന്‍ തോക്ക് പിടിച്ചെടുത്തു.


അഡൂര്‍: (www.evisionnews.in)കര്‍ഷകന്റെ വീടിന് പിറകില്‍ നാടന്‍ തോക്ക് ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട സംഭവത്തെക്കുറിച്ച് 
അന്വേഷണം തുടങ്ങി.അഡൂര്‍ ഏവന്തൂരിലെ കര്‍ഷകനായ ഹമീദിന്റെ വീടിന്റെ പിറകില്‍ ചുമരില്‍ തൂക്കിയ നിലയിലാണ് നാടന്‍ തോക്ക് കണ്ടെത്തിയത്.വിവരമറിഞ്ഞ് ആദൂര്‍ പോലീസ് സ്ഥലത്തെത്തി തോക്ക് കസ്റ്റഡിയിലെടുത്തു.
വീട്ടുകാരെ കേസില്‍ കുടുക്കാന്‍ ആരെങ്കിലും ഇവരറിയാതെ തോക്ക് കൊണ്ടുവെച്ചതാണോ എന്ന സംശയമുണ്ട്. തോക്കുണ്ടെന്ന് പറഞ്ഞ പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഫോണ്‍വിളി കേന്ദ്രീകരിച്ചാണ് അന്വേഷണം നീക്കുന്നത് . ഫോണ്‍ വിളിച്ചയാളെ കണ്ടെത്തിയാല്‍ സംഭവത്തിലെ ദുരൂഹതയകറ്റാനാകുമെന്നാണ് പൊലീസ് പറയുന്നത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാപകമായി കള്ളത്തോക്ക് നിര്‍മ്മാണവും ഉപയോഗവും നടക്കുന്നതായുള്ള പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.വന്യമൃഗശല്ല്യം നേരിടാന്‍ പ്രദേശത്തെ കര്‍ഷകര്‍ മിക്കവരും നാടന്‍ തോക്കിനേയാണ് ആശ്രയിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്.


keywords : adoor-evandthoor-police-pistol-farmer

Post a Comment

0 Comments

Top Post Ad

Below Post Ad