കാസര്‍കോട് (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് ദിനത്തിന്റെ ഭാഗമായി ഫോര്‍ട്ട് റോഡ് ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂത്ത് ലീഗ് ദിനം ആചരിച്ചു. ഭാഷാ സമരത്തില്‍ മലപ്പുറത്ത് നടന്ന പോലീസ് വെടിവെപ്പില്‍ രക്തസാക്ഷികളായ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് ജൂലൈ 30 യൂത്ത് ലീഗ് ദിനമായി ആചരിക്കുന്നത്.
ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീര്‍ പതാക ഉയര്‍ത്തി. എ.എ ഷംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു പി.വി മുഹമ്മദ് കുഞ്ഞി, വസീം ഫോര്‍ട്ട് റോഡ്, ജുനൈദ് ഫോര്‍ട്ട് റോഡ്, റാഫി മാര്‍ക്കറ്റ്, ഫസല്‍ കരിപ്പൊടി റോഡ്, ഡോ. ഷക്കീല്‍ ചൗധരി, ഫര്‍ഹാന്‍, അഷ്ഫാഖ് സംബന്ധിച്ചു.
Post a Comment
0 Comments