Type Here to Get Search Results !

Bottom Ad

അന്ധവിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര: ഒരു വര്‍ഷത്തെ യാത്രാചെലവ് യൂത്ത് ലീഗ് ഏറ്റെടുത്തു


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ജി.എച്ച്.എസ്.എസില്‍ പഠിക്കുന്ന പതിമൂന്ന് അന്ധവിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാനഗറില്‍ നിന്നും കാസര്‍കോട്ടേക്കുള്ള ബസ് യാത്ര ദുരിതപൂര്‍ണ്ണമായതിനാല്‍ സ്വകാര്യ വാഹനത്തില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കുന്നതിനുളള ഒരു വര്‍ഷത്തെ യാത്രാ ചെലവ് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുത്തു. അന്ധ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് അജ്മല്‍ തളങ്കര സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്ലക്ക് ധനസഹായം കൈമാറി.

കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി വിദ്യാര്‍ത്ഥികളുടെ യാത്രാ ചെലവ് നല്‍കിയിരുന്നത് നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ലയായിരുന്നു. പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ കെ. സവിത അധ്യക്ഷത വഹിച്ചു. പി കെ സുരേഷന്‍, സുനില്‍ കുമാര്‍, സത്യന്‍ മാഷ് ഫിലോമിന, സ്റ്റാഫ് സെക്രട്ടറി ബാബു, കോര്‍ഡിനേറ്റര്‍ പി.ടി. ഉഷ, യൂത്ത് ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ റഷീദ് തുരുത്തി, നൗഫല്‍ തായല്‍, ജലീല്‍ അണങ്കൂര്‍, ഷരീഫ് ജാല്‍സൂര്‍, എം.ബി അഷ്റഫ്, പി.വി മൊയ്തീന്‍ കുഞ്ഞി തളങ്കര, ബഷീര്‍ നെല്ലിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad