ബോവിക്കാനം (www.evisionnews.in): ഇരിയണ്ണി ഡി.വൈ.എഫ്.ഐ കാറഡുക്ക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിച്ച ഡല്‍ഹി -ഹിമാലയ സാഹസിക ബുള്ളറ്റ് റാലിയില്‍ പങ്കെടുത്ത കേരളത്തിന്റെ അഭിമാനമായ കാസര്‍കോട് മഞ്ചക്കലിലെ പി.എന്‍ സൗമ്യയെ അനുമോദിച്ചു .
ഇരിയണ്ണിയില്‍ നടന്ന പരിപാടിയില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. കെ. രതീഷന്‍ അധ്യക്ഷത വഹിച്ചു. കെ. ജയന്‍, ബി.കെ നാരായണന്‍, വി. നാരായണന്‍ ,ബി.എം പ്രദീപ്, വൈ ജനാര്‍ദ്ദനന്‍, എന്‍.ഡി വിനീത് പ്രസംഗിച്ചു.
Post a Comment
0 Comments