Type Here to Get Search Results !

Bottom Ad

ജനറല്‍ ആശുപത്രിയിലെ ഫ്രീസര്‍ തകരാറില്‍: അധികൃതരുടെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ്


കാസര്‍കോട്:(www.evisionnews.in) ജനറല്‍ ആശുപത്രിയിലെ ഫ്രീസറുകള്‍ പ്രവര്‍ത്തന രഹിതമായിട്ടും നന്നാക്കാതെ ഉപേക്ഷിച്ച ആശുപത്രി അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പോസ്റ്റ് മോര്‍ട്ട സംബന്ധമായ ആവശ്യങ്ങള്‍ക്കും അപകടമരണങ്ങള്‍ക്കുമുള്‍പ്പടെ ജില്ലയുടെ പ്രധാന ആശ്രയമായ ആശുപത്രിയിലെ രണ്ടു ഫ്രീസറുകളും കേടായിട്ടും അത് നന്നാക്കാനുള്ള നടപടി കൈക്കൊള്ളാതെ ഉപേക്ഷിച്ചത് പൊതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഉദ്യോഗസ്ഥരുടെ ഈ കെടുകാര്യസ്ഥതയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഇ. മെയില്‍ സന്ദേശമയക്കും. 

കഴിഞ്ഞ ദിവസം തുരുത്തി പുഴയില്‍ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം ഫ്രീസര്‍ ശരിയല്ലെന്ന കാരണം പറഞ്ഞ് മൂന്ന് മണിക്കൂറുകളോളം മോര്‍ച്ചറിക്ക് പുറത്ത് ആംബുലന്‍സില്‍ തന്നെ സൂക്ഷിക്കുകയും പിന്നീട് പുറത്ത് നിന്നുളള സന്നദ്ധ സംഘടനയുടെ ഫ്രീസര്‍ കൊണ്ടുവന്ന് മൃതദേഹം മാറ്റിയ സംഭവം നാടിന് നാണക്കേടാണ്. രണ്ട് ഫ്രീസര്‍ ഉണ്ടായിട്ടും കേടായതിനാല്‍ നന്നാക്കിയിട്ടില്ല എന്ന വില കുറഞ്ഞ വിവരങ്ങള്‍ ജനറല്‍ ആശുപത്രിയുടെ കെടുകാര്യസ്ഥതയെയാണ് തുറന്നു കാണിക്കുന്നത്. ഇനിയും ഇത്തരം അനാസ്ഥകള്‍ തുടര്‍ന്നാല്‍ ആശുപത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ യൂത്ത് ലീഗ് നടത്തുമെന്നും പ്രസിഡണ്ട് അജ്മല്‍ തളങ്കരയും ജനറല്‍ സെക്രട്ടറി റഷീദ് തുരുത്തിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad