Type Here to Get Search Results !

Bottom Ad

അഹമ്മദ് ഇര്‍ഷാദ് അലി നാഷണല്‍ റഫറീസ് ക്യാമ്പിലേക്ക്


കാസര്‍കോട് (www.evisionnews.in): നാഷണല്‍ റഫറീസ് ക്യാമ്പിലേക്ക് കാസര്‍കോട് നിന്നും അഹമ്മദ് ഇര്‍ഷാദ് അലിയെ തെരഞ്ഞെടുത്തു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ ജാര്‍ഖണ്ഡിലെ റാഞ്ചി നാഷണല്‍ സ്റ്റേഡിയത്തിലാണ് പരിശീലനം. ഉദുമയില്‍ പുതുതലമുറക്ക് ഫുട്‌ബോള്‍ പരിശീലനം നടത്തുന്ന -സനാബില്‍ ഫുട്‌ബോള്‍ അക്കാദമി രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചവരിലൊരാളാണ് ഉദുമ പടിഞ്ഞാര്‍ കാപ്പില്‍ സ്വദേശി ഇര്‍ഷാദ് അലി.

ജില്ലാ ഫുട്‌ബോള്‍ റഫറീസ് അസോസിയേഷന്‍ കാറ്റഗറി നാലില്‍ അംഗ്വത്വമുള്ള ഇര്‍ഷാദ് മികച്ച പ്രകടനത്തിനു രണ്ടാം തവണയാണ് ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ബാജിയോ ഫാന്‍സ് ഉദുമയെ ജില്ലാ സൂപ്പര്‍ ഡിവിഷനില്‍ എത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച പ്രതിരോധ നിരയിലെ ഇരുപതുകാരന്‍ ജില്ലാ ഫുട്‌ബോള്‍ യൂത്ത് വൈസ് ക്യാപ്റ്റനും കൂടിയാണ്. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് പി.സി ആസിഫ്, സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് അഭിനന്ദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad