Type Here to Get Search Results !

Bottom Ad

അപകടം ചൂളംവിളിച്ച് പായുമ്പോഴും റെയില്‍വെ നടപ്പാലം പാതി വഴിയില്‍ തന്നെ


തൃക്കരിപ്പൂര്‍ (www.evisionnews.in): റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാതെ കിടക്കുന്ന റെയില്‍വേ നടപ്പാലം യാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു. രണ്ട് പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ച് ഒരു
വര്‍ഷം മുമ്പേ നിര്‍മാണം തുടങ്ങിയ നടപ്പാലം പണിപൂര്‍ത്തീകരിക്കാനിരിക്കെ മാസങ്ങളായി പണി നിലച്ചിരിക്കുകയാണ്. ഇതോടെ രണ്ടു പ്ലാറ്റ്‌ഫോമിലേക്കും ഭീതിയോടെ ചാടിക്കടക്കേണ്ട അവസ്ഥയാണ്. 

പാലത്തിലെ ചവിട്ടുപടികളും മറ്റും ഉറപ്പിക്കുന്നതുള്‍പ്പെടെയുള്ള ജോലിയാണു അവശേഷിക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങളാണ് പണി പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി. എന്നാല്‍ അപായം കണ്‍മുന്നിലൂടെ ചീറിപ്പായുമ്പോഴും പണി നിലക്കാനുണ്ടായ കാരണം പരിഹരിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. റെയില്‍ ചാടിക്കടക്കുന്നതിനിടെ ഇവിടെ നിരവധി ജീവനുകളാണ് ട്രാക്കില്‍ പൊലിഞ്ഞുപോയത്. തുടര്‍ച്ചയായി അപകടമരണങ്ങള്‍ ഉണ്ടായപ്പോഴാണ് നടപ്പാലം നിര്‍മാണത്തിന് അനുമതിയായത്.


Keywords: Kasaragod-in-tkr-train-railway-station-accident

Post a Comment

0 Comments

Top Post Ad

Below Post Ad