Type Here to Get Search Results !

Bottom Ad

കുംടിക്കാനയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി


ബദിയടുക്ക (www.evisionnews.in): കുംടിക്കാന എസ്.എസ്.ബി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘം മംഗളൂരു കെ.എം.സി അത്താവര്‍ ഹോസ്പിറ്റല്‍ ലുമായി ചേര്‍ന്ന് നടത്തിയ മെഡിക്കല്‍ ക്യാമ്പ് ആതുര സേവന രംഗത്തു വേറിട്ട അനുഭവമായി. ജനറല്‍ മെഡിസിന്‍, നേത്ര രോഗം, ഇ.എന്‍.ടി ശിശു രോഗം, എല്ലു വിഭാഗം സ്ത്രീ രോഗം എന്നീ വിഭാഗങ്ങള്‍, ഇ.സി.ജി, ഷുഗര്‍, ബി.പി പരിശോധനയിലുമായി 500 ലേറെ രോഗികളാണ് ചികത്സ തേടിയെത്തിയത്. 

ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍. കൃഷ്ണ ഭട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജയന്തി, ജയശ്രി, പൂര്‍വ വിദ്യാര്‍ത്ഥി സംഘം അഡൈ്വസര്‍ ശങ്കര നാരായണ, ശര്‍മ, ഹെഡ്മാസ്റ്റര്‍ മഹാലിങ്കഷ്വര ഭട്ട്, ഉമര്‍ പാടലടുക്ക, ആസിഫലി, പരമേശ്വര നായക്ക്, ഡി.എം നാരായണ നാരായണ നായ്ക് പ്രസംഗിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി അബ്ദുസലാം സ്വാഗതവും ട്രഷറര്‍ എം. അബ്ബാസ് നന്ദിയും പറഞ്ഞു.


Keywords: Kasaragod-news-medical-camp

Post a Comment

0 Comments

Top Post Ad

Below Post Ad