സ്വന്തം വാഹനം ആരൊക്കെ, എന്തിന് ഉപയോഗിക്കുന്നു എന്നറിയേണ്ട ബാധ്യത വാഹന ഉടമക്കാണെന്നും അതിനാല്‍ നിയമാനുസരണമല്ലാതെ വാടകക്ക് കൈമാറ്റം ചെയ്യുന്ന വാഹനങ്ങള്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടാല്‍ ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. നമ്പര്‍ പ്ലേറ്റുകളില്ലാതെയും മുന്‍വശത്തു നമ്പര്‍ പ്ലേറ്റുകള്‍ ഒഴിവാക്കിയും വ്യക്തമായി എഴുതാത്ത വാഹനോപയോഗവും നടപടിയുടെ പരിധിയില്‍ വരും.
ഇത്തരം വാഹനങ്ങളുടെ കാര്യത്തിലും കര്‍ശന നടപടിയെടുക്കാനും നിയമം ലംഘിച്ചുള്ള നമ്പര്‍ പ്ലേറ്റ് നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കാനും യോഗം തീരുമാനിച്ചു. ഹെല്‍മറ്റ്, സീറ്റ് ബല്‍റ്റ് തുടങ്ങിയവ ധരിക്കാതെയും മദ്യപിച്ചും അമിതവേഗത്തിലും മൊബൈല്‍ ഫോണില്‍ സംസാരിച്ചും വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും. ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വാഹന ഉപയോഗം തടയുന്നതിനായി മാതാപിതാക്കളെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസ് നടത്താനും യോഗം തീരുമാനിച്ചു. ഇതിനിടെ ജില്ലയിലെ കുട്ടിഡ്രൈവര്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി ആര്‍.സി ഉടമക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Keywords: Kasaragod-news-police-vehicle-case-register
Post a Comment
0 Comments