Type Here to Get Search Results !

Bottom Ad

മുകേഷ് അംബാനിയുടെ ഭാര്യക്കും വി.വി.ഐ.പി സുരക്ഷ


ഡല്‍ഹി (www.evisionnews.in): പ്രമുഖ വ്യവസായി മുകേഷ് അംബാനിക്ക് വി.വി.ഐ.പി സുരക്ഷ ഒരുക്കിയതിന് പിന്നാലെ ഭാര്യ നിതാ അംബാനിക്കും സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വൈ. ക്യാറ്റഗറി സുരക്ഷ നല്‍കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സെക്യൂരിറ്റി ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കുന്നത്. നിതാ അംബാനിയോടൊപ്പം പത്ത് സി.ആര്‍.പി.എഫിന്റെ കമാന്‍ഡോകള്‍ ഉണ്ടാകും. അകമ്പടി വാഹനവും നിതാ അംബാനിക്ക് ഉണ്ടാകും.

വധഭീഷണിയെ തുടര്‍ന്ന് മുകേഷ് അംബാനിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇസെഡ് ക്യാറ്റഗറി സുരക്ഷയാണ് അംബാനിക്ക് പൈലറ്റ് വാഹനങ്ങളും ആയുധധാരികളായ സുരക്ഷാ ഭടന്മാരും ഉണ്ടാകും.


Keywords: National-news-vvip-ambani
Tags

Post a Comment

0 Comments

Top Post Ad

Below Post Ad