എപിഎല്‍ കാര്‍ഡുകള്‍ക്കു പ്രതിമാസം ഒരു കിലോ വീതം ഗോതമ്പായിരുന്നു ലഭിച്ചതെങ്കില്‍ ഈ മാസം മൂന്നു കിലോ വീതം നല്‍കിയിരുന്നു. എന്നാല്‍ ഗുണനിലവാരമില്ലാത്ത ഗോതമ്പിന്റെ സ്റ്റോക്ക് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. കുത്തന്‍ എന്നറിയപ്പെടുന്ന കീടത്തിന്റെ ആക്രമണത്തില്‍ ദ്രവിച്ചുതീര്‍ന്ന ഗോതമ്പാണു റേഷന്‍ കടകളില്‍ നിന്ന് വിതരണം ചെയ്തത്. ഇതു കഴുകി വെയിലത്തിടാന്‍ ശ്രമിച്ചപ്പോള്‍ ചത്തതും ജീവനുള്ളതുമായ നിരവധി കീടങ്ങളെ കിട്ടിയതായും പറയുന്നു.
ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 കിലോ അരിയും രണ്ടു കിലോ ഗോതമ്പുമാണ് നല്‍കേണ്ടത്. എന്നാല്‍ പല റേഷന്‍ കടകളില്‍ നിന്നും ആഴ്ചയില്‍ അഞ്ചു കിലോ വെച്ച് 20 കിലോ അരിയാണ് വിതരണം ചെയ്യുന്നത്. ഇങ്ങനെ ലാഭിക്കുന്ന അരി സ്വരുക്കൂട്ടി കരിഞ്ചന്തയില്‍ കൊടുക്കുന്നതായി ഉപഭോക്താക്കള്‍ ആരോപിക്കുന്നു. റേഷന്‍ കടയില്‍ നിന്നും മണ്ണെണ്ണയും ചെറുകിട കച്ചവടക്കാര്‍ക്കായി സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്നതായും ആക്ഷേപമുണ്ട്.
Post a Comment
0 Comments