കാസര്‍കോട് (www.evisionnews.in): നഗരത്തില്‍ വാഹനപ്പെരുപ്പം മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച വിദ്യാനഗര്‍ -ചൗക്കി ബൈപാസ് നിര്‍മാണം ഉടന്‍ തുടങ്ങണമെന്ന് ആംആദ്മി ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ദീര്‍ഘദൂര ചരക്ക് വാഹനങ്ങളും ഇന്ധന ടാങ്കറുകളും അടക്കമുള്ള വലിയൊരു വാഹനവ്യൂഹത്തെ ബൈപാസിലൂടെ തിരിച്ചുവിടുന്നതു വഴി നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവില്‍ പരിഹാരം നിര്‍ദേശിക്കുവാന്‍ സാധിക്കും. അതിനു പുറമേ ഇത്തരം ഗതാഗതക്കുരുക്കില്‍പ്പെട്ട് സമയവും ഇന്ധനവും നഷ്ടപ്പെടുന്ന ദീര്‍ഘദൂര വാഹന യാത്രികര്‍ക്കും വലിയൊരു അനുഗ്രഹമായിരിക്കും ബൈപാസ്. അനുദിനം വര്‍ധിക്കുന്ന ഗതാഗതക്കുരുക്കില്‍ നിന്ന് നഗരത്തെ രക്ഷപ്പെടുത്താന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും സര്‍വോപരി പൊതുജനങ്ങളും സര്‍വാത്മനാ പിന്തുണ നല്‍കണം. എല്ലാവരും ഇത് നേടിയെടുക്കാനുള്ള പരിശ്രമത്തിന്റെ പിറകില്‍ അണിനിരക്കണമെന്നും ആം ആദ്മി പാര്‍ട്ടി അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments